പൊതുപണിമുടക്ക് നാളില്‍ തെരുവില്‍ അലഞ്ഞവര്‍ക്ക് ഭക്ഷണം വിളമ്പി മുകേഷ്
Posted on: 03 Sep 2015
മട്ടാഞ്ചേരി: പൊതുപണിമുടക്ക് ദിവസം തെരുവില്‍ അലഞ്ഞ പാവങ്ങള്‍ക്കും വഴിയാത്രക്കാര്‍ക്കും ജൈന്‍ ഫൗണ്ടേഷന് ഡയറക്ടറും ജീവകാരുണ്യപ്രവര്‍ത്തകനുമായ മുകേഷ് ജെയിന്റെ നേതൃത്വത്തില്‍ പൊതിച്ചോറുകള്‍ നല്കി. മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി മേഖലകളിലും എറണാകുളം സൗത്ത് റെയില്‍േവ സ്റ്റേഷനിലും ഭക്ഷണം കിട്ടാതെ വലഞ്ഞവര്‍ക്കാണ് മുകേഷും കൂട്ടരും പൊതിച്ചോറുകള്‍ നല്‍കിയത്.
ഹോട്ടലുകളും ചായക്കടകളും തുറക്കാതിരുന്നതിനാല്‍ ഒട്ടേറെ പേര് ഭക്ഷണം കിട്ടാതെ വിഷമിച്ചിരുന്നു. തെരുവോരത്ത് കിടക്കുന്നവരും ബുദ്ധിമുട്ടിലായി. പൊതിച്ചോറുകള്‍ തയ്യാറാക്കി മുകേഷും കൂട്ടുകാരും വാഹനത്തില്‍ ചുറ്റി, ഭക്ഷണമില്ലാതെ വിഷമിച്ചവരെ കണ്ടെത്തി പൊതിച്ചോറ് നല്‍കുകയായിരുന്നു.
എന്‍.കെ.എം. ഷെറീഫ്, എം.എം. സലിം എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ ഹര്‍ത്താല്‍ നാളിലും മുകേഷും കൂട്ടരും വഴിയാത്രക്കാര്‍ക്ക് ഭക്ഷണം നല്‍കിയിരുന്നു.