മൂന്നാം നാളും ചെല്ലാനം ഹാര്‍ബര്‍ നിശ്ചലം; മത്സ്യത്തൊഴിലാളികള്‍ പ്രക്ഷോഭത്തിന്

Posted on: 03 Sep 2015ചെല്ലാനം: റോഡ് ഗതാഗതം തടസ്സപ്പെട്ടതിനാല്‍ ചെല്ലാനം ഫിഷിങ് ഹാര്‍ബറിന്റെ പ്രവര്‍ത്തനം മൂന്നാം നാളും മുടങ്ങി. സ്വകാര്യവ്യക്തിയുടെ ഭൂമിയിലൂടെയാണ് ഹാര്‍ബറലേക്കുള്ള റോഡ് കടന്നുപോകുന്നത്. ഈ റേഡ് ഭൂവുടമ തടഞ്ഞതിനെ തുടര്‍ന്നാണ് ഹാര്‍ബറിന്റെ പ്രവര്‍ത്തനം സ്തംഭിച്ചത്. നൂറുകണക്കിന്‌ െതാഴിലാളികളാണ് ഇതുമൂലം വലഞ്ഞത്. ഹാര്‍ബറില്‍ മൂന്നുദിവസമായി കച്ചവടം നടക്കുന്നില്ല. തൊഴിലാളികള്‍ കടലില്‍ ഇറങ്ങുന്നില്ല. ബുധനാഴ്ച വൈകീട്ട് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തില്‍ തൊഴിലാളികളുടെ യോഗം ചേര്‍ന്നു. സ്വകാര്യവ്യക്തിയുടെ ഭൂമി ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് ശക്തമായ പ്രക്ഷോഭം നടത്താനും യോഗം തീരുമാനിച്ചിട്ടുണ്ട്. വ്യാഴാഴ്ച ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കാനും യോഗം തീരുമാനിച്ചു. വിശദമായ സമരപരിപാടികള്‍ വെള്ളിയാഴ്ച തീരുമാനിക്കും. യോഗത്തില്‍ ഫെഡറേഷന്‍ പ്രസിഡന്റ് പി.വി.വിത്സന്‍ അധ്യക്ഷത വഹിച്ചു. വി.ഡി.മജീന്ദ്രന്‍, വി.എസ്.പൊടിയന്‍, ടി.വി.ഷിജി തുടങ്ങിയര്‍ സംസാരിച്ചു.

More Citizen News - Ernakulam