അങ്കണവാടി കുരുന്നുകള്‍ക്ക് ഓണക്കോടി

Posted on: 03 Sep 2015തിരുവാങ്കുളം: മഹാത്മാ മാതൃഭൂമി സ്റ്റഡി സര്‍ക്കിള്‍, കൊച്ചിന്‍ സൗത്ത് റോട്ടറി എന്നിവയുടെ ആഭിമുഖ്യത്തില്‍ കേശവന്‍പടി ചക്കുപറമ്പ് അങ്കണവാടിയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓണക്കോടി വിതരണം ചെയ്തു. തൃപ്പൂണിത്തുറ നഗരസഭാംഗം പി.സി.വര്‍ഗീസ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. യൂണിറ്റ് വൈസ് പ്രസിഡന്റ് ഗോപിക എസ്.ജയന്‍ അധ്യക്ഷത വഹിച്ചു. റോട്ടറി ക്ലബ്ബ് പ്രസിഡന്റ്‌ േസാമനാഥ് മുഖ്യാതിഥിയായിരുന്നു.
ചടങ്ങില്‍ റോട്ടറി ഡയറക്ടര്‍ അലക്‌സാണ്ടര്‍, ജോര്‍ജ് പറയിങ്കല്‍, യൂണിറ്റ് സെക്രട്ടറി ആയുഷ് ബി., ആര്‍.സി.സി. സെക്രട്ടറി അമല്‍ എം.ആര്‍., അങ്കണവാടി അധ്യാപിക രമ, കോ- ഓര്‍ഡിനേറ്റര്‍ എം.രഞ്ജിത്കുമാര്‍ എന്നിവര്‍ സംസാരിച്ചു.


More Citizen News - Ernakulam