ദേശത്തും അത്താണിയിലും പ്രകടനം

Posted on: 03 Sep 2015



ചെങ്ങമനാട്: ദേശീയ പണിമുടക്കിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയന്‍ ദേശത്ത് പ്രകടനവും പൊതുയോഗവും നടത്തി. ഐഎന്‍ടിയുസി സംസ്ഥാന കമ്മിറ്റിയംഗം എം.ഐ. ദേവസിക്കുട്ടി ഉദ്ഘാടനം ചെയ്തു. ഇ.എം. സലിം, നൗഷാദ് പാറപ്പുറം, പി.ജെ. അനില്‍, ടി.കെ. അബ്ദുള്‍ സലാം, എ.സി. ശിവന്‍, എം.ഇ. പരീത്, ജെര്‍ളി കപ്രശ്ശേരി, എ.ജി. മോഹനന്‍ എന്നിവര്‍ സംസാരിച്ചു.
അത്താണിയില്‍ സംയുക്ത ട്രേഡ് യൂണിയന്‍ പ്രകടനം നടത്തി. തുടര്‍ന്ന് പൊതുസമ്മേളനം ബെഫി സംസ്ഥാന സെക്രട്ടറി ഷാജു ആന്റണി ഉദ്ഘാടനം ചെയ്തു. പി.സി. ഏല്യാസ് അധ്യക്ഷനായി. പി.എം. അബ്ദുള്ള, തമ്പി പോള്‍, കെ.ജെ. ഐസക്ക്, എ.കെ. തോമസ്, പി.കെ. കൃഷ്ണന്‍, വി. സെയ്തു മുഹമ്മദ്, പി.വി. രാജന്‍ എന്നിവര്‍ സംസാരിച്ചു. പാറക്കടവ്, കുന്നുകര എന്നിവിടങ്ങളിലും പ്രകടനം നടന്നു.

More Citizen News - Ernakulam