പ്രതിഷേധയോഗം നടത്തി

Posted on: 03 Sep 2015ദേശം: ദേശം കുന്നുംപുറം 16-ാം വാര്‍ഡില്‍ ക്രിസ്ത്യന്‍ ആശ്രമത്തില്‍ സെമിത്തേരി പണിയാനുള്ള നീക്കത്തിനെതിരെ ദേശം പൗരസമിതി പ്രതിഷേധിച്ചു. രണ്ട് കിലോമീറ്റര്‍ ചുറ്റുളവില്‍ എല്ലാ മതവിഭാഗങ്ങള്‍ക്കും ശവസംസ്‌കാരത്തിനുള്ള സൗകര്യം നിലവിലുണ്ട്. ഇനിയും പുതിയ സെമിത്തേരി നിര്‍മിക്കുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകുമെന്ന് യോഗം വിലയിരുത്തി.
അഡ്വ. ജയശങ്കര്‍ ഉദ്ഘാടനം ചെയ്തു. മണികണ്ഠന്‍ കീടേത്ത് അധ്യക്ഷനായി. ലതാ ഗംഗാധരന്‍, കെ.എന്‍.സുരേഷ് ബാബു, പി.എസ്.പത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു.


More Citizen News - Ernakulam