'കൊച്ചി സ്മാര്‍ട്ട് സിറ്റിയാകുമ്പോള്‍' : രാജഗിരി എന്‍ജിനീയറിംഗ് കോളേജില്‍ വിദഗ്ധ ചര്‍ച്ച

Posted on: 03 Sep 2015കൊച്ചി: പ്രധാനമന്ത്രിയുടെ 100 സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ കൊച്ചിയെക്കുറിച്ച് വിദഗ്ധ ചര്‍ച്ച സംഘടിപ്പിക്കുന്നു. രാജഗിരി എന്‍ജിനീയറിംഗ് കോളേജില്‍ ശനിയാഴ്ച രാവിലെ ഒന്‍പത് മുതല്‍ ചര്‍ച്ച ആരംഭിക്കും. മേയര്‍ ടോണി ചമ്മണി, തിരുവനന്തപുരം കെ.ടി.യു. പ്രൊഫ. ഗംഗന്‍ പ്രതാപ്, പ്രൊഫ. ടി.ജി. സീതാറാം, ഡോ. ജോണ്‍ ജോസ്, ഡോ. ജെയ്‌സണ്‍ പോള്‍, ഹരി ജി.പി. എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. ക്ലൗഡ്, ഇന്റര്‍നെറ്റ്, കംപ്യൂട്ടിങ്ങ് മുതലായ നൂതന സാങ്കേതിക വിദ്യകള്‍ എത്രമാത്രം ഉപയോഗപ്പെടുത്താനാവും എന്നത് സംബന്ധിച്ചും ചര്‍ച്ച ഉണ്ടാകും. കൊച്ചിയുടെ വളര്‍ച്ചയില്‍ പങ്കാളികളാകാന്‍ ആഗ്രഹിക്കുന്നവരില്‍ നിന്ന് അഭിപ്രായങ്ങള്‍ അറിയിക്കാം. രജിസ്‌ട്രേഷന്‍ സൗജന്യമാണ്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് icaccrset2015@gmail.com. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0484-2427835, 2428238.

More Citizen News - Ernakulam