തുടര്‍ വിദ്യാഭ്യാസ പഠന ശിബിരം

Posted on: 03 Sep 2015കൊച്ചി : സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എറണാകുളം ലൂര്‍ദ് ആശുപത്രി പീഡിയാട്രിക്‌സ് വിഭാഗവും ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സും സംയുക്തമായി തുടര്‍ വിദ്യാഭ്യാസ പഠന ശില്പശാല സംഘടിപ്പിച്ചു. പീഡിയാട്രിക് ന്യൂറോളജി, പീഡിയാട്രിക് കാര്‍ഡിയോ വാസ്‌കുലാര്‍ സിസ്റ്റം, പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്ററോളജി എന്നീ പഠന വിഷയങ്ങളെ സംബന്ധിച്ച ശില്പശാല ആശുപത്രി ഡയറക്ടര്‍ ഫാ. സാബു നെടുനിലത്ത് ഉദ്ഘാടനം ചെയ്തു.
ചെന്നൈ കാഞ്ചി കാമകോടി ചൈല്‍ഡ് ട്രസ്റ്റ് ഹോസ്​പിറ്റല്‍ പ്രൊഫ. ഡോ. എസ്. ബാലസുബ്രഹ്മണ്യന്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. പീഡിയാട്രിക് വിഭാഗം മേധാവി ഡോ. വര്‍ഗീസ് ചെറിയാന്‍, എം.ഒ.എസ്.സി. മെഡിക്കല്‍ കോളേജ് പ്രൊഫ. ഡോ. എം. എ. മാത്യു എന്നീ ഡോക്ടര്‍മാരുടെ സംഘം ക്ലാസുകള്‍ നയിച്ചു. ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളള നൂറോളം ഡോക്ടര്‍മാര്‍ ശില്പശാലയില്‍ പങ്കെടുത്തു.
ആശുപത്രി ഡി.എന്‍.ബി. കോ-ഓര്‍ഡിനേറ്റര്‍ ഡോ. സോമു എബ്രഹാം, നിയോ നാറ്റോളജിസ്റ്റ് ഡോ. റോജോ ജോയ് എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

More Citizen News - Ernakulam