ഓണാഘോഷവും വാര്‍ഷികവും നടത്തി

Posted on: 03 Sep 2015



കൊച്ചി: പാലാരിവട്ടം മാസ് ആര്‍ട്‌സ് കൊച്ചിന്റെ 34-ാമത് വാര്‍ഷികവും ഓണാഘോഷ പരിപാടികളും കണയന്നൂര്‍ എസ്.എന്‍.ഡി.പി. യൂണിയന്‍ ഓഡിറ്റോറിയത്തില്‍ നടത്തി. കേരള ഹൈക്കോടതി ജസ്റ്റിസ് ബി. െകമാല്‍പാഷ ഉദ്ഘാടനം ചെയ്തു. മാസിന്റെ പ്രസിഡന്റ് എന്‍.വി. മഹേഷ് അധ്യക്ഷത വഹിച്ചു. ഗാന രചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍, നടന്‍ ക്യാപ്റ്റന്‍ രാജു, കൗണ്‍സിലര്‍ ജോജി കുരിക്കോട്, വ്യാപാരി -വ്യവസായി അസോസിയേഷന്‍ പ്രസിഡന്റ് സി.എസ്. രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സംഗീത സംവിധായകന്‍ എം.കെ. അര്‍ജുനന്‍മാസ്റ്റര്‍ വയലാര്‍ ഗാനോത്സവം ഉദ്ഘാടനം ചെയ്തു. മുന്‍കാല ചലച്ചിത്ര നാടക നടന്മാരെ എം.കെ. അര്‍ജുനന്‍ മാസ്റ്റര്‍ പൊന്നാട അണിയിച്ച് ആദരിച്ചു. തുടര്‍ന്ന് തിരുവാതിരകളിയും അരങ്ങേറി.

More Citizen News - Ernakulam