ശ്രീകൃഷ്ണ ജയന്തിക്ക് ഭക്തിഗാന മത്സരം
Posted on: 03 Sep 2015
പറവൂര്‍: ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് സപ്തംബര്‍ അഞ്ചിന് കണ്ണന്‍കുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രാങ്കണത്തില്‍ സ്വരത്രയയുടെ നേതൃത്വത്തില്‍ ഭക്തിഗാന മത്സരം നടത്തും. സംഗീതവാസനയുള്ള വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചാണ് മത്സരം.
സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ പ്രത്യേക മത്സരങ്ങള്‍ ഉണ്ട്. വിജയികള്‍ക്ക് കാഷ് അവാര്‍ഡ്, ശില്പം, ക്ഷേത്രസമിതിയുടെ പുരസ്കാരം, പ്രോത്സാഹന സമ്മാനങ്ങള്‍ എന്നിവ നല്‍കും. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ സപ്തംബര്‍ നാലിനു മുമ്പ് ക്ഷേത്രം ഓഫീസിലോ സ്വരത്രയ ഓഫീസിലോ പേര് രജിസ്റ്റര്‍ ചെയ്യണം. വിവരങ്ങള്‍ക്ക് : 9447396636.