തട്ടുകടവ്-ചേന്ദമംഗലം റോഡ് തുറന്നു
Posted on: 03 Sep 2015
പറവൂര്‍: നവീകരിച്ച തട്ടുകടവ്-ചേന്ദമംഗലം റോഡിന്റെ ഉദ്ഘാടനം വി.ഡി. സതീശന് എം.എല്‍.എ. നിര്‍വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ വല്‍സല പ്രസന്നകുമാര്‍, ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് പി.വി. മണി, ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് അരുണജ തമ്പി, ജില്ലാ പഞ്ചായത്തംഗം ടി.ജി. അശോകന്, കൗണ്‍സിലര്‍ എന്‍.ഐ. പൗലോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പറവൂര്‍ നഗരസഭയിലെ കണ്ണന്‍കുളങ്ങരയില്‍ നിന്ന് തുടങ്ങി ചിറ്റാറ്റുകര, ചേന്ദമംഗലം പഞ്ചായത്തുകളിലൂടെ കടന്നുപോകുന്നതാണ് റോഡ്. ഒന്നര കോടി രൂപ ചെലവില്‍ നാല് കിലോമീറ്റര്‍ റോഡാണ് നവീകരിച്ചത്.