തൊഴിലാളികള്‍ പ്രകടനം നടത്തി

Posted on: 03 Sep 2015



പറവൂര്‍: പണിമുടക്കിനോടനുബന്ധിച്ച് വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ പറവൂരില്‍ പ്രകടനവും സമ്മേളനവും നടത്തി. നമ്പൂരിയച്ചന്‍ ആല്‍ പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി. വിവിധ ട്രേഡ് യൂണിയന്‍ നേതാക്കള്‍ നേതൃത്വം നല്‍കി.
സമ്മേളനം എസ്. ശര്‍മ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വി.സി. പത്രോസ് അധ്യക്ഷത വഹിച്ചു. കെ.എം. ദിനകരന്‍, ടി.ആര്‍. ബോസ്, പി.എന്‍. സന്തോഷ്, ടി.ബി. മിനി, എന്‍.എ. അലി തുടങ്ങിയവര്‍ പ്രസംഗിച്ചു.
ചെറായി: മുനമ്പത്ത് സിഐടിയു -ഐഎന്‍ടിയുസി നേതൃത്വത്തില്‍ പ്രകടനം നടന്നു. പി.വി. ലൂയിസ്, എ.എസ്. രതീഷ്, എ.കെ. ജായി (സിഐടിയു), ടി.എസ്. കൃഷ്ണന്‍ തമ്പി, വി.ഒ. സെബാസ്റ്റ്യന്‍, എസ്.എം. അന്‍വര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ചെറായിയില്‍ നടന്ന പ്രകടനത്തിന് അഡ്വ. കെ.വി. എബ്രഹാം, പി.ബി. സജീവന്‍, എന്‍.കെ. ബാബു, എം.കെ. രാമകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.


More Citizen News - Ernakulam