കര്‍ഷകത്തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ പോസ്റ്റ് ഓഫീസ് ഉപരോധിച്ചു
Posted on: 03 Sep 2015
പറവൂര്‍: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇടതുപക്ഷ കര്‍ഷക-കര്‍ഷകത്തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ മെയിന്‍ പോസ്റ്റ് ഓഫീസ് ഉപരോധിച്ചു. 2015ലെ ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സ് പിന്‍വലിക്കുക, ഭൂരഹിതര്‍ക്ക് ഭൂമിയും വീട് വയ്ക്കാന്‍ അഞ്ച് ലക്ഷം രൂപ നല്‍കുക, കര്‍ഷകത്തൊഴിലാളി പെന്ഷന് 3,000 രൂപയാക്കുക, കൃഷിഭൂമിയെ ഭൂമാഫിയകളില് നിന്ന് സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.
അഖിലേന്ത്യ കിസാന്‍ സഭ സംസ്ഥാന സെക്രട്ടറി കെ.എം. ദിനകരന് സമരം ഉദ്ഘാടനം ചെയ്തു. മോഹനന് അധ്യക്ഷത വഹിച്ചു. എം.കെ. ബാബു, കെ.എസ്. രാജേന്ദ്രന്, എന്‍.എ. അലി, കെ.എന്‍. നായര്‍, പി. എന്‍. സന്തോഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.