ഗോപൂജ നടത്തി

Posted on: 03 Sep 2015കാലടി: ബാലഗോകുലം കാലടിയില്‍ സംഘടിപ്പിക്കുന്ന ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് ഗോപൂജ നടത്തി. മാണിക്യമംഗലം കാര്‍ത്യായനി ദേവീ ക്ഷേത്രത്തില്‍ നടന്ന ചടങ്ങിന് ക്ഷേത്രം മേല്‍ശാന്തി മാധവന്‍ നമ്പൂതിരി കാര്‍മികനായി.
ഡോ. എടനാട് രാജന്‍ നമ്പ്യാര്‍ സന്ദേശം നല്‍കി. ഗോ പരിപാലകനായ പ്രസാദിനെ ആദരിച്ചു. ടി.സി. ബാലസുന്ദരം, രഞ്ജിത് ചന്ദ്രന്‍, എന്‍. സുധേഷ്, എ.എന്‍. നമീഷ്, വി.കെ. ഭസത്കുമാര്‍, സലീഷ് ചെമ്മണ്ടൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.More Citizen News - Ernakulam