തൊഴിലുറപ്പ് പദ്ധതി: സോഷ്യല്‍ ഓഡിറ്റ് ഗ്രാമസഭ ചേര്‍ന്നു
Posted on: 03 Sep 2015
അങ്കമാലി: കറുകുറ്റി പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യല്‍ ഓഡിറ്റ് ഗ്രാമസഭാ യോഗം നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ഷൈനി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷാജു വി. തെക്കേക്കര അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി ചെയര്മാന്മാരായ ലതിക ശശികുമാര്‍, കെ.പി. അയ്യപ്പന്, ജസീന്ത ഡേവിസ്, പഞ്ചായത്തംഗങ്ങള്‍, സെക്രട്ടറി രാജന് ബി. മേനോന്, അസിസ്റ്റന്റ് സെക്രട്ടറി എം.ഡി. വര്‍ഗീസ്, തൊഴിലുറപ്പ് എ.ഇ. എല്‍ദോ പോള്‍ തുടങ്ങിയവര്‍ സംസാരിച്ചു.