സീസി ടവര്‍ ഹോട്ടലില്‍ തീപ്പിടിത്തം

Posted on: 03 Sep 2015പറവൂര്‍: പണിമുടക്ക് ദിവസം പറവൂര്‍ പള്ളിത്താഴം സീസി ടവര്‍ ഹോട്ടലില്‍ തീപിടിത്തമുണ്ടായി. അടുക്കളയിലാണ് തീ പടര്‍ന്നത്. ഫയര്‍ഫോഴ്‌സെത്തി തീ അണച്ചു.
പണിമുടക്ക് ആയതിനാല്‍ ജീവനക്കാരും ഹോട്ടലില്‍ കുറവായിരുന്നു. ആര്‍ക്കും പരിക്കില്ല. ഉച്ചയ്ക്ക് രണ്ട് മണിയോടെ അടുക്കളയില്‍ നിന്നാണ് തീയും പുകയും ഉയരുന്നത് കണ്ടത്. സെക്യൂരിറ്റി ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് ഫയര്‍ഫേഴ്‌സിനെ വിവരം അറിയിച്ചു. ഫയര്‍ഫോഴ്‌സ് ഉടന്‍ എത്തിയെങ്കിലും അടുക്കളയില്‍ പെട്ടെന്ന് അവര്‍ക്ക് തീ അണയ്ക്കാനായില്ല.
അടുക്കളയ്ക്ക് വേണ്ടത്ര വെന്റിലേഷന്‍ ഇല്ലാത്തതാണ് കാരണം. പിന്നീട് ചിമ്മിനി തകര്‍ത്താണ് തീ ആളിയ ഭാഗത്തേയ്ക്ക് വെള്ളം പമ്പ് ചെയ്തത്. ഹോട്ടലില്‍ ഉണ്ടായിരുന്ന അഗ്നിശമന സംവിധാനങ്ങള്‍ പ്രവര്‍ത്തനരഹിതമായിരുന്നു. തീ മറ്റിടങ്ങളിലേക്ക് പടരാതിരുന്നത് നാശനഷ്ടങ്ങളുടെ വ്യാപ്തി കുറച്ചു. അടുക്കള ഉപകരണങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍, ഏതാനും ഫര്‍ണിച്ചര്‍ എന്നിവയ്ക്ക് നാശനഷ്ടം ഉണ്ടായി.

More Citizen News - Ernakulam