പൊതുപണിമുടക്ക്; ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് പോലീസ് പ്രത്യേക സംവിധാനമൊരുക്കി
Posted on: 03 Sep 2015
ആലുവ: ഹജ്ജ് തീര്‍ത്ഥാടകരെ പൊതു പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിരുന്നെങ്കിലും ആലുവയിലെത്തിയവര്ക്ക് പോലീസ് സുരക്ഷാ സംവിധാനം ഒരുക്കി. എഴുപത്തിയഞ്ചോളം തീര്‍ത്ഥാടകരാണ് ട്രെയിന്‍ മുഖേന ആലുവയിലെത്തിയത്.
രാവിലെ 10.45ഓടെ എക്സിക്യൂട്ടീവ് ട്രെയിനില്‍ 30 തീര്‍ഥാടകരും ഉച്ചയ്ക്ക് 1.15ഓടെ പരശുറാം എക്സ്പ്രസില്‍ 29 തീര്‍ഥാടകരും വൈകുന്നേരം 3.25ഓടെ ഏറനാട് എക്സ്പ്രസില്‍ 14 തീര്‍ഥാടകരും എത്തി.
ചൊവ്വാഴ്ച രാത്രി 11.30 ന് കണ്ണൂര്‍ എക്സ്പ്രസില്‍ 14 അംഗ സംഘം എത്തിയിരുന്നു. ഇവരെ ഹജ്ജ് കമ്മിറ്റി സ്വാഗതസംഘം ജോയിന്റ് കണ്‍വീനര്‍മാരായ അഡ്വ. ബി.എ. അബ്ദുല്‍ മുത്തലിബ്, അഡ്വ. വി.ഇ. അബ്ദുല്‍ ഗഫൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. വിവിധ ബസ്സുകളില്‍ തീര്‍ഥാടകരെ ഹജ്ജ് ക്യാമ്പില്‍ എത്തിച്ചു.