മാതാപിതാക്കള്‍ക്കായി സെമിനാര്‍ സംഘടിപ്പിച്ചു
Posted on: 03 Sep 2015
അങ്കമാലി: ദേവഗിരി സെന്റ് സെബാസ്റ്റ്യന്‍സ് ഇടവകയില്‍ മതബോധന വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ക്കായി മൂല്യാധിഷ്ഠിത പരിശീലന സെമിനാര്‍ സംഘടിപ്പിച്ചു. വികാരി ഫാ. പോള്‍ മണവാളന് ഉദ്ഘാടനം ചെയ്തു.
ട്രസ്റ്റി പൗലോസ് മാണിക്കത്താന് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര് പോളച്ചന് കോമ്പാറ, വില്‍സണ്‍ വാളൂക്കാരന്, ജോര്‍ജ് പാലാട്ടി, ജസ്റ്റിന്, ആനി, സിസ്റ്റര്‍ വലേറിയ, സിസ്റ്റര്‍ മേരി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. സിസ്റ്റര്‍ ഷെറിന് ക്ലാസെടുത്തു. മതബോധന കൗണ്‍സിലിന്റെ രൂപവത്കരണവും ഇതോടൊപ്പം നടന്നു.