ദേശീയ പണിമുടക്ക്: പ്രകടനവും പൊതുസമ്മേളനവും നടത്തി

Posted on: 03 Sep 2015



അങ്കമാലി: സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ നടന്ന ദേശീയ പണിമുടക്കിനോടനുബന്ധിച്ച് അങ്കമാലി ടൗണില്‍ പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിച്ചു. ടെല്‍ക് ജങ്ഷനില്‍ നടന്ന പൊതുസമ്മേളനം ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറി പി.ടി. പോള്‍ ഉദ്ഘാടനം ചെയ്തു. സിപിഎം ഏരിയ സെക്രട്ടറി കെ.കെ. ഷിബു അധ്യക്ഷത വഹിച്ചു.
പി.ജെ. വര്‍ഗീസ്, വി.ഡി. ജോസഫ്, പി.എ. മത്തായി, ടി.പി. ദേവസിക്കുട്ടി, പി.പി. അഗസ്റ്റിന്‍, പൗലോസ് പള്ളിപ്പാട്ട്, ടി.കെ. ചെറിയാക്കു, പി.ബി. രവി എന്നിവര്‍ പ്രസംഗിച്ചു.


More Citizen News - Ernakulam