മതബോധന വാര്‍ഷികം ആഘോഷിച്ചു
Posted on: 03 Sep 2015
അങ്കമാലി: കറുകുറ്റി സെന്റ് സേവ്യേഴ്സ് ഫൊറോന ഇടവകയിലെ മതബോധന വാര്‍ഷികാഘോഷം നടത്തി. എറണാകുളം - അങ്കമാലി അതിരൂപതാ സഹായ മെത്രാന് മാര്‍ ജോസ് പുത്തന്‍വീട്ടില്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.
വികാരി ഫാ. ജോയ് കണ്ണമ്പുഴ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന് അഡ്വ. ജോസ് വി. ചക്യേത്ത്, ഫാ. ജേക്കബ് കാച്ചപ്പിള്ളി, പ്രകാശ് പൈനാടത്ത്, ജോയ് പോള്‍ വാത്തികുളം, ജൂഡ് പോള്‍ വാത്തികുളം, കെ.ഡി. ജോസ്, ആന്റോ വര്‍ഗീസ്, സിസ്റ്റര്‍ ലേഖ ഗ്രെയ്സ് എന്നിവര്‍ പ്രസംഗിച്ചു. ദിവ്യബലിക്ക് ബിഷപ്പ് മാര്‍ ജോസ് പുത്തന്‍വീട്ടില്‍ കാര്‍മികത്വം വഹിച്ചു.