കിടങ്ങൂരില്‍ സഹൃദയ ഗ്രാമോത്സവം

Posted on: 03 Sep 2015നെടുമ്പാശ്ശേരി: എറണാകുളം - അങ്കമാലി അതിരൂപത വെല്‍ഫെയര്‍ സര്‍വീസസിന്റെ നേതൃത്വത്തില്‍ കിടങ്ങൂര്‍ ഉണ്ണിമിശിഹ പള്ളിയില്‍ സഹൃദയ ഗ്രാമോത്സവം സംഘടിപ്പിച്ചു. സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് ഉദ്ഘാടനം ചെയ്തു. ഫാ. ജോഷി വേഴപ്പറമ്പന്‍ അധ്യക്ഷനായി.
ഫാ. പീറ്റര്‍ തിരുതനത്തില്‍, ഫാ. നോബി അഗസ്റ്റിന്‍, ജോജോ കോരത്, അഗസ്റ്റിന്‍ ജോണ്‍, പി.ഡി. അവറാച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു. 'കുടുംബ കൃഷിയും ഇന്നത്തെ ജീവിത ശൈലികളും' എന്ന വിഷയത്തില്‍ മേരി ബെനീജ ക്ലാസെടുത്തു. കാര്‍ഷിക പ്രദര്‍ശനവും ഉണ്ടായിരുന്നു.


More Citizen News - Ernakulam