പൊതുപണിമുടക്ക്: സംയുക്ത സംഘടനകള്‍ പ്രകടനം നടത്തി

Posted on: 03 Sep 2015ആലുവ: ദേശീയ പണിമുടക്കിന്റെ ഭാഗമായി വിവിധ ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ ആലുവയില്‍ പ്രകടനവും പൊതുയോഗവും നടത്തി. ആലുവ മാര്‍ക്കറ്റ് ഭാഗത്ത് നിന്നാരംഭിച്ച പ്രകടനം നഗരംചുറ്റി മാര്‍ക്കറ്റില്‍ തന്നെ സമാപിച്ചു. തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ എ.ഐ.ടി.യു.സി. നിയോജക മണ്ഡലം സെക്രട്ടറി കെ.ജെ. ഡൊമിനിക് അദ്ധ്യക്ഷത വഹിച്ചു.
ഐ.എന്‍.ടി.യു.സി. സംസ്ഥാന സെക്രട്ടറിമാരായ വി.പി. ജോര്‍ജ്, കെ.കെ. ജിന്നാസ്, സി.ഐ.ടി.യു. ഏരിയ സെക്രട്ടറി എ.പി. ഉദയകുമാര്‍, പ്രസിഡന്റ് എം.ജെ. ടോമി, എ.ഐ.ടി.യു.സി. നേതാക്കളായ പി. നവകുമാരന്‍, എ. ഷംസുദ്ദീന്‍, എസ്.ടി.യു. നേതാവ് അഷറഫ് വള്ളൂരാന്‍, എച്ച്.എം.എസ്. നേതാവ് മോഹന്‍ദാസ് മുപ്പത്തടം, ശശി പാലോത്ത്, കെ.പി. സാല്‍വിന്‍, രാജു തോമസ്, ഇബ്രാഹിം മുപ്പത്തടം എന്നിവര്‍ സംസാരിച്ചു.
പ്രകടനത്തിന് പി.എം. സഹീര്‍, സെബി വി. ബാസ്റ്റിന്‍, നസീര്‍ ചൂര്‍ണിക്കര, പോളി ഫ്രാന്‍സിസ്, പി.ബി. എല്‍ദോ, ബാബു കൊല്ലംപറമ്പില്‍, ഹനീഫ ഞറളക്കാടന്‍, എം.യു. ആഷിക്, കെ.കെ. മോഹനന്‍, കെ.ഐ. കുഞ്ഞുമോന്‍, രാജു തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.

More Citizen News - Ernakulam