ജഡ്ജിയെപ്പറ്റിയുള്ള പരാമര്‍ശം: അനുമതി അപേക്ഷയില്‍ മന്ത്രിക്ക് നോട്ടീസ്‌

Posted on: 03 Sep 2015കൊച്ചി: ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിനെതിരെ മോശം പരാമര്‍ശം നടത്തിയ മന്ത്രി കെ.സി. ജോസഫിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് അഡ്വ. എ.ജി. ബേസില്‍ നല്‍കിയ അനുമതി അപേക്ഷയില്‍ അഡ്വക്കേറ്റ് ജനറല്‍ മന്ത്രിക്ക് നോട്ടീസ് നല്‍കി. നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ വിശദീകരണം നല്‍കാനാണ് നിര്‍ദേശം.
അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് നടത്തിയ വിമര്‍ശത്തിനെതിരെയാണ് മന്ത്രിയുടെ പരാമര്‍ശം. കോടതിയെയും ജഡ്ജിയെയും അപകീര്‍ത്തിപ്പെടുത്തുന്നതാണ് പരാമര്‍ശമെന്ന് അനുമതി അപേക്ഷയില്‍ പറയുന്നു.

More Citizen News - Ernakulam