ചേംബര്‍ ഓഫ് െകാമേഴ്സ്: ചോദ്യം ചെയ്യല്‍ ആവശ്യം എന്ന് ക്രൈം ബ്രാഞ്ച്
Posted on: 03 Sep 2015
കൊച്ചി: കേരള ചേംബര്‍ ഓഫ് കൊമേഴ്സിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും കേസില്‍ ഉള്‍പ്പെട്ടവരെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ക്രൈം ബ്രാഞ്ച് ഹൈക്കോടതിയില്‍ അറിയിച്ചു. ബോര്‍ഡ് അംഗങ്ങളായ മര്‍സൂക്ക്, മാത്യു കുരുവിത്തടം, ഇ.പി.ജോര്‍ജ്, എ.ജെ.രാജന്, ബിജു സി.ചെറിയാന് എന്നിവരുടെ മുന്‍കൂര്‍ജാമ്യ ഹര്‍ജിയിലാണിത്. ഹര്‍ജി വ്യാഴാഴ്ച കോടതിയുടെ പരിഗണനയ്ക്ക് വന്നേക്കും.
നേരത്തെ എറണാകുളം സെന്‍ട്രല്‍ പോലീസ് അന്വേഷിച്ച കേസ് ക്രൈം ബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഏറ്റെടുത്ത് ആഗസ്ത് 1-നാണ് അന്വേഷണം ആരംഭിച്ചത്. ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നതുള്‍പ്പെടെ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നാണ് മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി. റസ്തം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.