ബി ജെ പി നേതാവിന്റെ പേര് ശിലാഫലകത്തില്‍: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം - പി.ഡി.പി.

Posted on: 03 Sep 2015കൊച്ചി: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ പ്രോട്ടോക്കോള്‍ ലംഘിച്ച് കഴക്കൂട്ടത്ത് സര്‍ക്കാര്‍ പരിപാടിയില്‍ ബി ജെ പി സംസ്ഥാന പ്രസിഡന്റിന് വേദിയൊരുക്കിക്കൊടുക്കുകയും ശിലാഫലകത്തില്‍ പേര് നല്‍കുകയും ചെയ്ത നടപടിയില്‍ പി ഡി പി കേന്ദ്ര കമ്മിറ്റി പ്രതിഷേധിച്ചു. ഒരു ജനപ്രതിനിധി പോലുമല്ലാത്ത ബി ജെ പി പ്രസിഡന്റിന് ഇത്തരമൊരു അവസരം ഒരുക്കിക്കൊടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണം. ചടങ്ങില്‍ പങ്കെടുത്ത ജനപ്രതിനിധികളെ അവഗണിച്ച നടപടിക്കെതിരെ ശക്തമായ പ്രതിഷേധം കേന്ദ്രസര്‍ക്കാരിനെ അറിയിക്കാനും മുഖ്യമന്ത്രി തയ്യാറാകണം.സംസ്ഥാനത്തെ ജനാധിപത്യ മതേതര വിശ്വാസികള്‍ അകറ്റി നിര്‍ത്തിയവര്‍ക്ക് രാഷ്ട്രീയ സ്വീകാര്യത ലഭ്യമാക്കാന്‍ വേണ്ടി ആസൂത്രിത നീക്കങ്ങള്‍ ചില ഉദ്യോഗസ്ഥന്‍മാരുടെ ഭാഗത്ത് ഉണ്ടാകുന്നത് സംസ്ഥാന സര്‍ക്കാര്‍ ഗൗരവമായി കാണണമെന്നും പി ഡി പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് പ്രസ്താവനയില്‍ പറഞ്ഞു.

More Citizen News - Ernakulam