ചന്ദ്രബോസ് വധം: പോസ്റ്റ്‌മോര്‍ട്ടം വീഡിയോയുടെ പകര്‍പ്പ് നല്‍കാന്‍ നിര്‍ദേശം

Posted on: 03 Sep 2015



കൊച്ചി: സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിന്റെ പോസ്റ്റ്‌മോര്‍ട്ടത്തിന്റെ വീഡിയോയുടെയും മൊഴികളുണ്ടെങ്കില്‍ അവയുടെയും പകര്‍പ്പ് മുഹമ്മദ് നിഷാമിന് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ചന്ദ്രബോസിന്റെ ആസ്​പത്രിയിലെ രേഖകളുടെ പകര്‍പ്പ് നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. കേസില്‍ പ്രതിയായ വിവാദ വ്യവസായി മുഹമ്മദ് നിഷാമിന്റെ ഹര്‍ജിയിലാണ് ജസ്റ്റിസ് ബി. കെമാല്‍ പാഷയുടെ നിര്‍ദേശം.
മുഹമ്മദ് നിഷാമിന്റെ ജാഗ്വാര്‍ കാര്‍ ഉപാധികളോടെ വിട്ടുനല്‍കാന്‍ നിഷാമിന്റെ മറ്റൊരു ഹര്‍ജി പരിഗണിച്ച് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

More Citizen News - Ernakulam