ഓണാഘോഷം
Posted on: 03 Sep 2015
പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ ഒന്നാം ൈമല്‍ റസി. അസോസിയേഷന്റെ വാര്‍ഷികവും ഓണാഘോഷവും ഹൈക്കോടതി ജസ്റ്റിസ് സി.കെ. അബ്ദുള്‍ റഹിം ഉദ്ഘാടനം ചെയ്തു. എന്‍.പി. രാജുവിന്റെ അധ്യക്ഷതയില്‍ സാജുപോള്‍ എം.എല്‍.എ., നഗരസഭാ ചെയര്മാന് കെ.എം.എ. സലാം, ഇര്ഫാന് പുലവത്ത്, ടി.പി. ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചികിത്സാസഹായം, വിദ്യാഭ്യാസ പുരസ്കാരം, സ്കോളര്‍ഷിപ്പ് എന്നിവ വിതരണം ചെയ്തു. കുഴൂര്‍ എന്‍.എസ്.എസ്. കരയോഗം ഓണാഘോഷവും കുടുംബസംഗമവും താലൂക്ക് യൂണിയന് പ്രസിഡന്റ് അഡ്വ. പി.ആര്. മുരളീധരന് ഉദ്ഘാടനം ചെയ്തു. കലാപരിപാടികളും ഓണസദ്യയും നടന്നു.
സാംബവമഹാസഭ കൂവപ്പടി ശാഖയില്‍ പ്രസിഡന്റ് സി.കെ. ശശി ഓണക്കിറ്റ് വിതരണം ചെയ്തു. കോടനാട് നവകേരള വായനശാലയുടെ ഓണാഘോഷം സാജുപോള്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഫാ. ജോണി ജോര്‍ജ് ഓണസന്ദേശം നല്കി. ബി. സതീഷ് അധ്യക്ഷനായി. പനിച്ചയം ഉദയ ലൈബ്രറിയില്‍ ഓണാഘോഷം പി.കെ. സോമന് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ അവാര്‍ഡ് ദാനം ശോഭനാ ബാലകൃഷ്ണന് നിര്‍വ്വഹിച്ചു. കെ.കെ. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. അല്ലപ്ര ആകാശവാണി റസിഡന്റ്സ് അസോ. ഓണാഘോഷത്തിന്റെ ഭാഗമായി കലാപരിപാടികള്‍ സംഘടിപ്പിച്ചു.