അപേക്ഷ ക്ഷണിച്ചു
Posted on: 03 Sep 2015
കൊച്ചി: കേരള ബാര്‍ബര്‍ ബ്യൂട്ടീഷ്യന്‍സ്, അലക്ക് തൊഴിലാളി ക്ഷേമനിധി തൊഴിലാളികളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസ ഗ്രാന്റിനുള്ള അപേക്ഷ ക്ഷണിച്ചു.
2015-16 അധ്യയന വര്‍ഷത്തില്‍ പ്ലസ് വണ്‍/വി.എച്ച്.എസ്.സി/ടി.ടി.സി/സാനിട്ടറി കോഴ്സ്/എസ്.എസ്.എല്‍.സി.ക്കു ശേഷമുള്ള കമ്പ്യൂട്ടര്‍ കോഴ്സുകള്‍ (സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നു മാത്രം) ബി.എ/ബി.എസ്.സി/ബി.കോം/പി.ജി.ഡി.സി.എ/ബി.എഡ്/പോളിടെക്നിക്/എഞ്ചിനീയറിംഗ്/ മെഡിസിന്/അഗ്രിക്കള്‍ച്ചര്‍/വെറ്ററിനറി/എം.ഫില്‍/എം.സി.എ/എം.എസ്.സി/ എം.കോം/എം.എഡ്(സര്‍ക്കാര്‍ അംഗീകാരമുള്ളതോ അംഗീകൃത യൂണിവേഴ്സിറ്റിയുടെ അംഗീകാരമുള്ളതോ മാത്രം) തുടങ്ങിയ കോഴ്സുകളില്‍ ഒന്നാം വര്‍ഷം പഠിക്കുന്ന വിദ്യാര്‍ഥികളില്‍ നിന്നും വിദ്യാഭ്യാസ ആനുകൂല്യത്തിനുള്ള അപേക്ഷ ക്ഷണിച്ചു.
ഡിസംബര്‍ 31 വരെ മാത്രമേ സ്വീകരിക്കുകയുള്ളൂ.
കൊച്ചി: കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് 2015-16 വര്‍ഷത്തേക്കുള്ള ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു. 2015-16 അധ്യയന വര്‍ഷത്തില്‍ പ്ലസ് വണ്‍/ബി.എ/ബി.കോം/ബി.എസ്.സി/എം.എ/എം.കോം (പാരലല്‍ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ അപേക്ഷിക്കേണ്ടതില്ല) എം.എസ്.ഡബ്ലിയു/എം.എസ്.സി/ബി.എഡ്/പ്രൊഫഷണല്‍ കോഴ്സുകളായ എഞ്ചിനീയറിംഗ്/എം.ബി.ബി.എസ്/ബി.ഡി.എസ്/ഫാംഡി/ബി.എസ്.സി നഴ്സിംഗ്/പ്രൊഫഷണല്‍ പി.ജി.കോഴ്സുകള്‍/പോളിടെക്നിക് ഡിപ്ലോമ/ടി.ടി.സി/ബി.ബി.എ/ഡിപ്ലോമ ഇന്‍ നഴ്സിംഗ്/ പാരാ മെഡിക്കല്‍ കോഴ്സ്/എം.സി.എ/എം.ബി.എ/പി.ജി.ഡി.സി.എ/എഞ്ചിനീയറിംഗ് (ലാറ്ററല്‍ (എന്‍ട്രി) അഗ്രിക്കള്‍ച്ചറല്‍/വെറ്ററിനറി/ഹോമിയോ/ബി.ഫാം/ആയുര്‍വേദം/എല്‍.എല്‍.ബി (മൂന്ന്, അഞ്ച് വര്‍ഷം) ബി.ബി.എ./ഫിഷറീസ്/ബി.സി.എ/ ബി.എല്‍.ഐ.എസ്.സി/എച്ച്.ഡി.സി ആന്റ് ബി.എ/ഡിപ്ലോമ ഇന്ഹോട്ടല് മാനേജ്മെന്റ്/സി.എ.ഇന്റര്‍മീഡിയറ്റ് (സര്‍ക്കാര്‍ അംഗീകാരമുള്ളതോ, അംഗീകൃത യൂണിവേഴ്സിറ്റിയുടെ അംഗീകാരമുള്ളതോ മാത്രം) പഠിക്കുന്നവര്‍ യോഗ്യതാ കോഴ്സിനുള്ള സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം അപേക്ഷിക്കണം. അപേക്ഷയോടൊപ്പം നിര്‍ബന്ധമായും കുട്ടിയുടെയോ, പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെയോ പേരിലുള്ള ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐ.എഫ്.എസ്.സി. കോഡ് സഹിതം ഒക്ടോബര്‍ 15 നകം ബന്ധപ്പെട്ട ജില്ലാ ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍മാരുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കണം.
മുന്‍ അധ്യയന വര്‍ഷങ്ങളില്‍ ഗ്രാന്റ് ലഭിച്ചിട്ടുള്ളവര്‍ ഗ്രാന്റ് പുതുക്കുന്നതിനുള്ള അപേക്ഷകള്‍ സപ്തംബര്‍ 30 നകം ജില്ലാ ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍മാരുടെ കാര്യാലയങ്ങളില്‍ സമര്‍പ്പിക്കണം.
കൊച്ചി: സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്പറേഷന് നടപ്പിലാക്കുന്ന സ്വയം തൊഴില്‍, പെണ്‍കുട്ടികളുടെ വിവാഹം, വിദ്യാഭ്യാസം, കമ്പ്യൂട്ടര്‍, പാസഞ്ചര്‍ ഓട്ടോറിക്ഷ തുടങ്ങിയ വായ്പാ പദ്ധതികളിലേക്ക് 18 നും 50 നും (വിവാഹ വായ്പ ഒഴികെ) ഇടയില്‍ പ്രായമുള്ള പട്ടികജാതിയില്‍പ്പെട്ടവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ കുടുംബ വാര്‍ഷിക വരുമാനം 3,50,000 (വിവാഹ വായ്പ ഒഴികെ) രൂപയില്‍ കവിയാത്തവര്‍ ആയിരിക്കണം. വിവാഹ വായ്പ അപേക്ഷകയ്ക്ക് പ്രായ പരിധി 65 വയസ്സിലും കുടുംബ വാര്‍ഷിക വരുമാനം 2,00,000 രൂപയിലും താഴെയായിരിക്കണം. വായ്പകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥ ജാമ്യമോ നാല് സെന്റില്‍ കുറയാത്ത വസ്തു ജാമ്യമോ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കോര്‍പറേഷന്റെ വൈറ്റിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ കാര്യാലയവുമായി ബന്ധപ്പെടുക. ഫോണ്‍ : 2302663.