കുടുംബയൂണിറ്റ് യോഗം
Posted on: 03 Sep 2015
കിഴക്കമ്പലം: ഊരക്കാട് സെന്റ് തോമസ് യാക്കോബായ പള്ളിയുടെ കീഴിലുള്ള മാര്‍ അത്തനാസ്യോസ് കുടുംബ യൂണിറ്റ് യോഗം ഒ.വി. വര്‍ഗീസിന്റെ വസതിയില്‍ നടത്തി. ഫാ. ജോണ്‍ കുളങ്ങാട്ടില്‍ അധ്യക്ഷനായി. എന്‍.വി. കുര്യാച്ചന് പ്രസംഗിച്ചു. ബിജു ടി. ഏലിയാസ്, എന്‍.വി. ജോണി, ആനി ഏലിയാസ്, ജോയി വര്‍ഗീസ്, ബിജു കുര്യാക്കോസ്, ഏലിയാസ് ഉറുമത്ത് എന്നിവര്‍ പങ്കെടുത്തു.