സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

Posted on: 03 Sep 2015പെരുമ്പാവൂര്‍: ഗവ.ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 1.30 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച കെട്ടിടം മന്ത്രി പി.കെ.അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു. സാജുപോള്‍ എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ മുന്‍ നിയമസഭാ സ്​പീക്കര്‍ പി.പി.തങ്കച്ചന്‍ മുഖ്യപ്രഭാഷണം നടത്തി. ചെയര്‍മാന്‍ കെ.എം.എ.സലാം, എം.പി.അബ്ദുള്‍ഖാദര്‍, ബിനി രാജന്‍, ബിജു ജോണ്‍ ജേക്കബ്, ആബിദ പരീത്, കെ.ഹരി, പോള്‍ പാത്തിക്കല്‍, ജി.സുനില്‍കുമാര്‍, വി.പി.ഖാദര്‍ ബാബു കൂനക്കാടന്‍, ബീവി അബൂബക്കര്‍, പി.കെ.ഉസ്മാന്‍,പ്രിന്‍സിപ്പല്‍ നളിനകുമാരി, ഹെഡ്മാസ്റ്റര്‍ രവീന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.


More Citizen News - Ernakulam