വെട്ടുകാട് പള്ളി പുനര്‍ നിര്‍മാണം: പരിസ്ഥിതി മന്ത്രാലയം പരിശോധിക്കണമെന്ന് കോടതി

Posted on: 03 Sep 2015കൊച്ചി: തിരുവനന്തപുരം വെട്ടുകാട് മാദ്രെ ത ദേവൂസ് പള്ളിയുടെ പുനര്‍ നിര്‍മാണം പരിസ്ഥിതി മന്ത്രാലയത്തിന്റെ വ്യവസ്ഥകള്‍ പാലിച്ചാണോ എന്ന് പരിശോധിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. പരിസ്ഥിതി മന്ത്രാലയം ഡയറക്ടറോ നിയുക്ത ഉദ്യോഗസ്ഥനോ നടത്തുന്ന പരിശോധനയുടെ റിപ്പോര്‍ട്ട് വരുംവരെ പുതിയ നിര്‍മാണം പാടില്ലെന്ന് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണനും ജസ്റ്റിസ് അനു ശിവരാമനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു. നിലവിലെ കെട്ടിടത്തില്‍ അലങ്കാരമുള്‍പ്പെടെ ചെറിയ ജോലികള്‍ക്ക് തടസ്സമില്ല.
പരിസ്ഥിതി മന്ത്രാലയം ഡയറക്ടര്‍ നേരത്തെ നല്‍കിയ നിര്‍ദേശങ്ങള്‍ പാലിച്ചല്ല പുനര്‍ നിര്‍മാണം എന്ന് കാണിച്ച് കവടിയാര്‍ കനകനഗറില്‍ ജെ. ഫ്രാന്‍സിസ് ആണ് ഹൈക്കോടതിയെ സമീപിച്ചത്. പരിസ്ഥിതി മന്ത്രാലയ ഡയറക്ടര്‍ നടത്തുന്ന പരിശോധനയുടെ റിപ്പോര്‍ട്ട് ഒരു മാസത്തിനകം അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ മുഖേന കോടതിയില്‍ സമര്‍പ്പിക്കണമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.

More Citizen News - Ernakulam