തുകലശ്ശേരി പാലം തുറന്നു
Posted on: 03 Sep 2015
കോലഞ്ചേരി: വടവുകോട് പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്തിലെ തുകലശ്ശേരി പാലം തുറന്നു. വടവുകോട് ബ്ലോക്ക് പഞ്ചായത്തിന്റെ 2014-15 വര്‍ഷത്തെ പ്ലാന്‍ ഫണ്ട് ഉപയോഗപ്പെടുത്തി നിര്‍മിച്ച പാലം വി.പി. സജീന്ദ്രന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അയ്യപ്പന്‍കുട്ടി അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. മത്തായി, മെമ്പര്‍മാരായ മഞ്ജു വിജയധരന്‍, അബ്ദുള്‍ജബ്ബാര്‍, ബ്ലോക്ക് മെമ്പര്‍ ടി.കെ. പോള്‍, ഗുണഭോക്താക്കളായ കെ.പി. ഗീവര്‍ഗീസ്, എം.എം. പൗലോസ്, ബെന്നി പുത്തന്‍വീടന്‍, കെ.പി. മത്തായിക്കുഞ്ഞ് എന്നിവര്‍ പ്രസംഗിച്ചു.