കെ.സി.ബി.സി. : പ്രൊഫഷണല്‍ നാടക മത്സരത്തിലേക്കുള്ള നാടകങ്ങള്‍ തിരഞ്ഞെടുത്തു

Posted on: 03 Sep 2015കൊച്ചി: കെ.സി.ബി.സി. മീഡിയ കമ്മീഷന്‍ സംഘടിപ്പിക്കുന്ന അഖില കേരള പ്രൊഫഷണല്‍ നാടക മത്സരത്തിലേക്കുള്ള നാടകങ്ങള്‍ തിരഞ്ഞെടുത്തു. 17 മുതല്‍ 27 വരെയുള്ള ദിവസങ്ങളില്‍ പാലാരിവട്ടം പി.ഒ.സി. ഓഡിറ്റോറിയത്തില്‍ നടത്തും. കെ.സി.ബി.സി. മാധ്യമക്കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. സെബാസ്റ്റ്യന്‍ തെക്കത്തേച്ചേരില്‍ അധ്യക്ഷനായുള്ള സമിതിയാണ് ഈ വര്‍ഷത്തെ നാടകങ്ങള്‍ തിരഞ്ഞെടുത്തത്. എല്ലാ ദിവസവും വൈകീട്ട് 6.30 ന് നാടകം ആരംഭിക്കും.

More Citizen News - Ernakulam