ബോട്ടപകടം; ഫോര്‍ട്ടുകൊച്ചിയിലും വൈപ്പിനിലും എല്‍.ഡി.എഫ്. സത്യാഗ്രഹം ഇന്നുമുതല്‍
Posted on: 03 Sep 2015
ഫോര്‍ട്ടുകൊച്ചി: ഫോര്‍ട്ടുകൊച്ചി-വൈപ്പിന്‍ ഫെറിയില്‍ സുരക്ഷിത ബോട്ട് യാത്ര ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫി.ന്റെ നേതൃത്വത്തില്‍ ബുധനാഴ്ച മുതല്‍ ഫോര്‍ട്ടുകൊച്ചിയിലും വൈപ്പിനിലും അനിശ്ചിതകാല സത്യാഗ്രഹ സമരം തുടങ്ങും. രാവിലെ 9ന് ഫോര്‍ട്ടുകൊച്ചിയില്‍ എം.എം. ലോറന്‍സും വൈപ്പിനില്‍ എസ്. ശര്‍മ എം.എല്‍.എ.യും സമരം ഉദ്ഘാടനം ചെയ്യും.
ആലപ്പുഴയില്‍നിന്ന് ബോട്ട് എത്തിക്കും -േമയര്‍
ഫോര്‍ട്ടുകൊച്ചി: ഫോര്‍ട്ടുകൊച്ചി-വൈപ്പിന്‍ ഫെറിയില്‍ ഓടിക്കുന്നതിന് ആലപ്പുഴയില്‍ നിന്ന് ഒരു ബോട്ട് ഉടനെ എത്തിക്കുമെന്ന് മേയര്‍ ടോണി ചമ്മണി അറിയിച്ചു.
സ്വകാര്യബോട്ട് ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. ബുധനാഴ്ച പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും. പരിശോധന കഴിഞ്ഞാലുടനെ സര്‍വീസ് തുടങ്ങും. നഗരസഭ നേരിട്ടാണ് സര്‍വീസ് നടത്തുക.