പുളിന്താനം ഗവ. യു.പി. സ്‌കൂളില്‍ മധുരം മലയാളം

Posted on: 03 Sep 2015പോത്താനിക്കാട്: പുളിന്താനം ഗവ. യു.പി സ്‌കൂളില്‍ 'മാതൃഭൂമി'യും കൂറ്റപ്പിള്ളില്‍ കെ.ജെ. ജോസഫ് ചാരിറ്റബിള്‍ ഫൗണ്ടേഷനും ചേര്‍ന്ന് മധുരം മലയാളം പദ്ധതി ആരംഭിച്ചു. ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ റിട്ട. അധ്യാപകന്‍ കെ.ജെ. ജോസഫ് സ്‌കൂള്‍ ലീഡര്‍ ഹെബ്‌സിബ ജിന്‍ജോയ്ക്ക് 'മാതൃഭൂമി' ദിനപത്രം നല്‍കി പദ്ധതി ഉദ്ഘാടനം ചെയ്തു. സ്‌കൂളിന് ഒരു പ്രൊജക്ടര്‍ നല്‍കുമെന്നും കെ.ജെ. ജോസഫ് പറഞ്ഞു. പ്രധാനാധ്യാപകന്‍ ഇ.എസ്. മോഹനന്‍ അധ്യക്ഷത വഹിച്ചു. 'മാതൃഭൂമി' പോത്താനിക്കാട് ലേഖകന്‍ അനില്‍ അബ്രഹാം പദ്ധതി വിശദീകരണം നടത്തി. പി.ടി.എ. പ്രസിഡന്റ് ലാല്‍ തോമസ്, അധ്യാപക പ്രതിനിധി ബെന്നി തോമസ്, അധ്യാപിക സരോജിനി ചീരാന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam