പണിമുടക്കു ദിനം പ്രവൃത്തിദിനമാക്കി മാറ്റി മാതൃകയായി
Posted on: 03 Sep 2015
കോലഞ്ചേരി : ദേശീയ പണിമുടക്കു ദിനത്തില്‍ മഴുവന്നൂര്‍ ഗവ.ബോയ്സ് എല്‍.പി.സ്കൂളിലെ അധ്യാപകര്‍ വെറുതെയിരുന്നില്ല. ഹെഡ്മാസ്റ്ററും പി.ടി.എ.ഭാരവാഹികളും, അധ്യാപകരും ചേര്‍ന്ന് സ്കൂള്‍ പരിസരം ശുചിയാക്കിയത് മാതൃകയായി. കാടുകയറിക്കിടന്ന സ്കൂള്‍ പരിസരം ശുചിയാക്കിയും പൂന്തോട്ടം മോടി പിടിപ്പിച്ചും പച്ചക്കറിത്തോട്ടം പരിപാലിച്ചും, ക്ലാസ്മുറികള് ശുചീകരിച്ചും പണിമുടക്കുദിനം പ്രവൃത്തിദിനമാക്കി മാറ്റി.ഹെഡ്മിസ്ട്രസ് കെ.ജി.ഉഷയുടെ നേതൃത്വത്തില്‍ അധ്യാപകരായ പോള്‍ എ. പീറ്റര്‍, ഷീബ ബിജോയി, ഷീന കുരിയാക്കോസ്, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ സെക്രട്ടറി ജെയിംസ് പാറേക്കാട്ടില്‍, പി.ടി.എ.പ്രസിഡന്റ് എല്‍ദോസ് തെക്കിനാലില്‍, ശ്രീജ സാജു, ലീല ചാക്കോ എന്നിവര്‍ നേതൃത്വം നല്കി.