മലേക്കുരിശില്‍ വിജ്ഞാന്‍വാടിയും ഗ്രാമ കേന്ദ്രവും തുറന്നു

Posted on: 03 Sep 2015കോലഞ്ചേരി: പൂതൃക്ക ഗ്രാമപഞ്ചായത്തിലെ മലേക്കുരിശില്‍ വിജ്ഞാന്‍വാടിയും ഗ്രാമ കേന്ദ്രവും തുറന്നു. ഗ്രാമീണ മേഖലയില്‍ ജീവിക്കുന്ന പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കമ്പ്യൂട്ടര്‍ സാക്ഷരതയും വിവര സാങ്കേതിക വിദ്യയും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന പോലീസ് വകുപ്പിന്റെ സഹകരണത്തോടെ 10 ലക്ഷം രൂപ ചെലവഴിച്ചാണ് വിജ്ഞാന്‍വാടി തുടങ്ങിയത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിബു കെ. കുര്യാക്കോസിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി വിജ്ഞാന്‍വാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അയ്യപ്പന്‍കുട്ടി ഗ്രാമകേന്ദ്രം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വത്സ കൊച്ചുകുഞ്ഞ് കമ്പ്യൂട്ടറും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി അലക്‌സ് ലൈബ്രറിയുടെ ഉദ്ഘാടനവും നടത്തി. വാര്‍ഡ് മെമ്പര്‍ അല്ലി പത്രോസ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി.സി. കുര്യാച്ചന്‍, ലത രാജു, അഡ്വ. ബിജു കെ. ജോര്‍ജ്, പട്ടികജാതി വികസന ഓഫീസര്‍ വി.പി. ബീന, എന്‍.എന്‍. രാജന്‍, സെക്രട്ടറി പി.വി. സീന എന്നിവര്‍ പ്രസംഗിച്ചു.


More Citizen News - Ernakulam