പാമ്പാക്കുട ടൗണിലും അഞ്ചല്പ്പെട്ടിയിലും ഹൈ-മാസ്റ്റ് വിളക്ക് തെളിഞ്ഞു
Posted on: 03 Sep 2015
പിറവം: പിറവത്തിന് പിന്നാലെ പാമ്പാക്കുടയിലും ഹൈ-മാസ്റ്റ് വിളക്കുകള്‍ തെളിഞ്ഞു. വൈദ്യുതി ചെലവ് കുറയ്ക്കാന്‍ എല്‍.ഇ.ഡി. ബള്‍ബുകളാണ് ഇതിന് ഉപയോഗിക്കുന്നത്. ജില്ലയില്‍ സിഡ്കോയാണ് എം.പി. ഫണ്ട് ഉപയോഗിച്ച് വിളക്കുകള്‍ സ്ഥാപിക്കുന്നത്. ഒരു വിളക്കിനു തന്നെ അഞ്ച് ലക്ഷം രൂപ ചെലവ് വരുമെന്നതിനാല്‍ പഞ്ചായത്തുകള്‍ എം.പി. ഫണ്ടിനെ ആശ്രയിച്ചാണ് വിളക്ക് സ്ഥാപിക്കുന്നത്.
പാമ്പാക്കുട ടൗണില്‍ അഞ്ച് ലക്ഷം രൂപ ചെലവിലും, അഞ്ചല്‍പ്പെട്ടി കവലയില്‍ ആറര ലക്ഷം രൂപ ചെലവിലുമാണ് ഹൈ-മാസ്റ്റ് വിളക്കുകള്‍ സ്ഥാപിച്ചതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എബി എന്‍.ഏലിയാസ് പറഞ്ഞു. എം.പി.ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച വിളക്കുകള്‍ ജോസ് കെ.മാണി എം.പി. സ്വിച്ച് ഓണ്‍ ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഐഷ മാധവന്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എബി എന്‍.ഏലിയാസ്, വൈസ് പ്രസിഡന്റ് ആലിസ് ജോയി എന്നിവരും സമിതി അംഗങ്ങളും പങ്കെടുത്തു.