പ്രതിഷേധിച്ചു
Posted on: 03 Sep 2015
കടുങ്ങല്ലൂര്‍: ദേശീയ പണിമുടക്ക് വ്യവസായ മേഖലയായ എടയാറിലും കടുങ്ങല്ലൂരിലും പൂര്‍ണമായിരുന്നു. സ്ഥാപനങ്ങള്‍ ഒന്നുംതന്നെ പ്രവര്‍ത്തിച്ചില്ല. സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ മുപ്പത്തടത്ത് പ്രകടനവും പ്രതിഷേധ യോഗവും നടന്നു.
വ്യവസായ മേഖലയില്‍ നിന്ന് ആരംഭിച്ച പ്രകടനം മുപ്പത്തടം കവലയില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന യോഗം സി.പി.എം. ജില്ലാ കമ്മിറ്റി അംഗം വി.എം. ശശി ഉദ്ഘാടനം ചെയ്തു. പി.ജി. അനിരുദ്ധന് അധ്യക്ഷത വഹിച്ചു. വി.കെ. ഷാനവാസ്, കെ.എസ്. താരാനാഥ്, ടി.കെ. ഷാജഹാന്, ഇ. ബാലകൃഷ്ണ പിള്ള, എ.ജെ. സെബാസ്റ്റ്യന്‍, സെബാസ്റ്റ്യന്‍ വേവുകാട് എന്നിവര്‍ സംസാരിച്ചു.