ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ഓണാഘോഷം

Posted on: 03 Sep 2015



കൂത്താട്ടുകുളം: ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ പിറവം മേഖലാ ഓണാഘോഷ പരിപാടിയും കുടുംബസംഗമവും കാക്കൂര്‍ കാര്‍ഷിക വിപണന ഓഡിറ്റോറിയത്തില്‍ നടന്നു. മേഖലാ പ്രസിഡന്റ് സജി മാര്‍വെല്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ ഹോക്കി വൈസ് ക്യാപ്റ്റനും അര്‍ജുന അവാര്‍ഡ് ജേതാവുമായ പി.ആര്‍. ശ്രീജേഷിനെ ചടങ്ങില്‍ ആദരിച്ചു.
തിരുമാറാടി പഞ്ചായത്ത് വൈസ് പ്രസി. ജോബി ജോണ്‍, സ്മിത സാജു, ജോസ് മാത്യു, ജെസി ജോണ്‍ എന്നിവര്‍ സംസാരിച്ചു.


More Citizen News - Ernakulam