മുത്തംകുഴിയില്‍ പണിമുടക്ക് ബാധിച്ചില്ല
Posted on: 03 Sep 2015
കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ മുത്തംകുഴിയെ പണിമുടക്ക് ഒരുതരത്തിലും ബാധിച്ചില്ല. ഇവിടെ പതിവുദിവസം പോലെ കടകള്‍ പ്രവര്‍ത്തിക്കുകയും വാഹനങ്ങള്‍ ഓടുകയും ചെയ്തു. ഇവിടെ ഹര്‍ത്താലിനും പൊതുപണിമുടക്കിന് പ്രവേശനമില്ലെന്ന് വ്യാപാരികളും നാട്ടുകാരും ചേര്‍ന്ന് നേരത്തെ തീരുമാനമെടുത്തിരുന്നു.
ഇതിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ ജനകീയ സമിതിക്കും രൂപം നല്കി. അതിന് ശേഷമുള്ള ആദ്യ പൊതുപണിമുടക്കായിരുന്നു ബുധനാഴ്ചത്തേത്. മിക്ക വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളുമെല്ലാം പതിവുപോലെ തുറന്നു പ്രവര്‍ത്തിച്ചു. ഇനിവരുന്ന ഹര്‍ത്താലുകളോടും പൊതുപണിമുടക്കുകളോടും ഇതേ നയം തുടരാന്‍ തന്നെയാണ് ജനകീയ സമിതിയുടെ തീരുമാനം. താലൂക്കില്‍ മറ്റ് സ്ഥലങ്ങളിലും ഇത് മാതൃകയാക്കി ജനകീയ സമിതിക്ക് രൂപം നല്കാന് ആലോചിക്കുകയാണെന്ന് ജനകീയ സമിതി ഭാരവാഹി പി.എ. സോമന് പറഞ്ഞു.