ലോ കമ്മീഷന് ശുപാര്‍ശ സ്വാഗതാര്‍ഹം - കെ.സി.ബി.സി.
Posted on: 03 Sep 2015
കൊച്ചി: വധശിക്ഷ ചില പ്രത്യേക വകുപ്പുകളിലേക്ക് പരിമിതപ്പെടുത്തിക്കൊണ്ട് ജീവന്റെ മൂല്യത്തെ ഉയര്‍ത്തിപ്പിടിക്കുന്ന ലോ കമ്മീഷന് ശുപാര്‍ശ സ്വാഗതാര്‍ഹമാണെന്ന് കേരള കാത്തലിക് ബിഷപ്പ്സ് കൗണ്‍സില്‍ (കെ.സി.ബി.സി.). വധശിക്ഷ പൂര്‍ണമായി ഒഴിവാക്കുന്നതിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്പായി വേണം ഇതിനെ വിലയിരുത്താന്‍. ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനുള്ള ശ്രമത്തില്‍ ഭരണകൂടത്തിനുതന്നെ ജീവനെടുക്കേണ്ടിവരുന്നു എന്നതാണ് വധശിക്ഷയിലെ വൈരുദ്ധ്യമെന്ന് കെ.സി.ബി.സി. ചൂണ്ടിക്കാട്ടി.