തൃശ്ശൂര്‍ ഗവ. ഡെന്റല്‍ കോളേജ്: അപേക്ഷ നിരസിച്ചതിനെതിരെ ഹര്‍ജി
Posted on: 03 Sep 2015
കൊച്ചി: തൃശ്ശൂര്‍ ഗവ. ഡെന്റല്‍ കോളേജിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ദേശീയ ഡെന്റല്‍ കൗണ്‍സില്‍ ചൂണ്ടിക്കാട്ടിയ പിഴവുകള്‍ പരിഹരിച്ചിട്ടുണ്ടെന്നും എന്നാല്‍ അത് വിലയിരുത്താതെയാണ് അനുമതി നിഷേധിച്ചതെന്നുമാണ് വാദം. ഹര്‍ജി വ്യാഴാഴ്ച കോടതിയുടെ പരിഗണനയ്ക്ക് വന്നേക്കും.
2015-16 അധ്യയന വര്‍ഷത്തേക്ക് 50 സീറ്റുള്ള ഗവ. ഡെന്റല്‍ കോളേജിനുള്ള അനുമതിക്കാണ് സംസ്ഥാനം അപേക്ഷ നല്‍കിയത്. എന്നാല്‍ ദേശീയ ഡെന്റല്‍ കൗണ്‍സില്‍ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി അപേക്ഷ നിരസിക്കുകയായിരുന്നെന്നാണ് ആക്ഷേപം.