റസിഡന്റ്സ് അസോസിയേഷന് ഓണാേഘാഷം
Posted on: 03 Sep 2015
പിറവം: പാമ്പാക്കുട ഫ്രണ്ട്സ് റസിഡന്റ്സ് അസോസിയേഷന് ഓണാഘോഷത്തിന്റെ ഭാഗമായി കലാകായിക മത്സരങ്ങള്‍, ഘോഷയാത്ര എന്നിവ നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. എബി എന്‍.ഏലിയാസ് യോഗം ഉദ്ഘാടനം ചെയ്തു. അസോസിയേഷന് പ്രസിഡന്റ് സി.ടി.ഉലഹന്നന്‍ അധ്യക്ഷനായിരുന്നു.
പിറവം: പാഴൂര്‍ വില്ലേജ് യൂണിയന് ലൈബ്രറി കലാ, കായിക, കൗതുക മത്സരങ്ങളോടെ ഓണം ആഘോഷിച്ചു. സമാപന യോഗം ലൈബ്രറി സമിതി പ്രസിഡന്റ് പി.എന്‍.സോമന് ഉദ്ഘാടനം ചെയ്തു. ബാലവേദി പ്രസിഡന്റ് സ്വാതി പ്രകാശന് അധ്യക്ഷയായി. അജി കെ.പയറ്റുതറ സമ്മാനങ്ങള്‍ വിതരണം ചെയ്തു.