പണിമുടക്ക് പൂര്‍ണം

Posted on: 03 Sep 2015കോതമംഗലം: കേന്ദ്രസര്‍ക്കാറിന്റെ തൊഴിലാളി ദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയന്‍ സമിതി പ്രഖ്യാപിച്ച പണിമുടക്ക് കിഴക്കന്‍ മേഖലയില്‍ പൂര്‍ണം. ബസ് സര്‍വീസുകളും ടാക്‌സി -ഓട്ടോറിക്ഷ സര്‍വീസുകളുമെല്ലാം നിലച്ചു.
വ്യാപാര-വ്യവസായ സ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, സര്‍ക്കാര്‍ സ്വകാര്യ ഓഫീസുകള്‍ എന്നിവയുടെ പ്രവര്‍ത്തനവും മുടങ്ങി. തൊഴിലാളികളും നേതാക്കളും പങ്കെടുത്ത പ്രകടനവും സമ്മേളനവും വിവിധയിടങ്ങളില്‍ നടന്നു.
കോതമംഗലം ടൗണില്‍ പ്രകടനത്തോടനുബന്ധിച്ച് നടന്ന സമ്മേളനം സി.പി.എം. ഏരിയ സെക്രട്ടറി ആര്‍. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രകടനത്തിന് വിവിധ ട്രേഡ് യൂണിയനുകളുടെ നേതാക്കളായ റോയി കെ. പോള്‍, സി.പി.എസ്. ബാലന്‍, സി.എസ്. നാരായണന്‍ നായര്‍, അഡ്വ. അബു മൊയ്തീന്‍, എം.എസ്. ജോര്‍ജ്, എ.ആര്‍. സന്തോഷ്, ജോയി കൗങ്ങുംപിള്ളി, സി.എം. യൂസഫ്, കരീം തലക്കോട്, സി.ജി. മണികണ്ഠന്‍, ശശി കുഞ്ഞുമോന്‍, പി.എം. ബഷീര്‍, കെ.പി. മോഹന്‍, കെ.എ. നൗഷാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പോത്താനിക്കാട്, പൈങ്ങോട്ടൂര്‍, നേര്യമംഗലം, ഊന്നുകല്‍, നെല്ലിമറ്റം, അടിവാട്, വാരപ്പെട്ടി, നെല്ലിക്കുഴി, കോട്ടപ്പടി, കുട്ടമ്പുഴ, പുന്നേക്കാട്, ചെറുവട്ടൂര്‍ തുടങ്ങിയ മറ്റ് കേന്ദ്രങ്ങളിലും പണിമുടക്ക് പൂര്‍ണമായിരുന്നു. വ്യാപാരസ്ഥാപനങ്ങള്‍ പൂര്‍ണമായി അടഞ്ഞുകിടന്നു. എന്നാല്‍ ചില ഗ്രാമപ്രദേശങ്ങളിലെ കടകളും മറ്റ് സ്ഥാപനങ്ങളും ചെറിയതോതില്‍ പ്രവര്‍ത്തിച്ചിരുന്നു.

More Citizen News - Ernakulam