മൈലൂരിലെ മിനി സ്റ്റേഡിയം തുറന്നു
Posted on: 03 Sep 2015
സ്റ്റേഡിയത്തിന് 25 ലക്ഷം നല്‍കുമെന്ന്് മന്ത്രി തിരുവഞ്ചൂര്‍
കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിലെ മൈലൂരില്‍ മിനി സ്റ്റേഡിയമെന്ന സ്വപ്നം മൂന്ന് പതിറ്റാണ്ടുകള്‍ നീണ്ട പരിശ്രമമാണ് ജനകീയ പങ്കാളിത്തതോടെ യാഥാര്‍ഥ്യമായത്. ജനങ്ങളുടെ സഹകരണത്തോടെ നിര്‍മ്മിച്ച മിനി സ്റ്റേഡിയം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു.സ്റ്റേഡിയം വികസിപ്പിക്കണമെന്ന ആവശ്യവും നാട്ടുകാര്‍ ഉന്നയിച്ചിരുന്നു. ഇക്കാര്യം പരിഗണിക്കുമെന്ന ഉറപ്പ് നാട്ടൂകാര്‍ കൈയടിയോടെ ഏറ്റുവാങ്ങി. മൈലൂര്‍ സ്റ്റേഡിയത്തിന് സ്പോര്‍ട്ട്സ് കൗണ്‍സില്‍ മുഖേന 25 ലക്ഷം രൂപ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. മൈലൂര്‍-കാലാമ്പൂര് വഴി ബസ് സര്‍വീസ് ആരംഭിക്കാന്‍ നടപടിയെടുക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ടി.യു.കുരുവിള എം.എല്‍.എ.അധ്യക്ഷത വഹിച്ചു. കെ.ഐ.ജേക്കബ്, ഡയാന നോബി, ലീലാമ്മ വര്‍ഗീസ്, ചെറിയാന് ദേവസ്യ തുടങ്ങിയവര്‍ പ്രസംഗിച്ചു. പി.കെ.ചന്ദ്രശേഖരന് നായര്‍ സ്വാഗതവും ടി.കെ.രാധാകൃഷ്ണന് കൃതജ്ഞതയും പറഞ്ഞു.