ഹജ്ജ് പകരുന്നത് ഐക്യത്തിന്റെ സന്ദേശം-ഹൈദരലി ശിഹാബ് തങ്ങള്‍
Posted on: 03 Sep 2015
നെടുമ്പാശ്ശേരി: ഹജ്ജ് പകരുന്നത് ഐക്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സന്ദേശമാണെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കൊച്ചി വിമാനത്താവളത്തില്‍ ഹജ്ജ് ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സമാധാനവും സാഹോദര്യവുമാണ് ഹജ്ജിലൂടെ ലക്ഷ്യമിടുന്നത്. മനഃപരിവര്‍ത്തനമാണ് ഹജ്ജ് കര്‍മത്തിലൂടെ സാധ്യമാകേണ്ടെതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷനായി. മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്, സമസ്തകേരള ജം ഇയ്യത്തുല്‍ മു അല്ലിമിന് സംസ്ഥാന സെക്രട്ടറി ചെറുശ്ശേരി സൈനുദീന്‍ മുസ്ലിയാര്, എം.പി.മാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, അബ്ദുള്‍ വഹാബ്, ഹജ്ജ് കമ്മിറ്റി ചെയര്മാന് കോട്ടുമല ബാപ്പു മുസ്ലിയാര്, ദക്ഷിണ കേരള ജം ഇയ്യത്തുല്‍ ഉലുമ സംസ്ഥാന സെക്രട്ടറി കടയ്ക്കല്‍ അബ്ദുള്‍ അസീസ് മൗലവി, കെ.എന്‍.എം. സംസ്ഥാന സെക്രട്ടറി ഡോ. ഹുസൈന് മടവൂര്‍, എം.എല്‍.എ.മാരായ അന്‍വര്‍ സാദത്ത്, കെ.എന്‍.എ. ഖാദര്‍, മലപ്പുറം ജില്ലാ കളക്ടര്‍ സി. ഭാസ്കരന്, ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ്് സെക്രട്ടറി ഇ.സി. മുഹമ്മദ്, മുന്‍ എം.എല്‍.എ. എ.എം. യൂസഫ്, ഹജ്ജ് കമ്മിറ്റി അംഗം എ.കെ. അബ്ദുള്‍ റഹ്മാന് തുടങ്ങിയവര്‍ പങ്കെടുത്തു.