എല്ലാതരം സ്കൂളുകളേയും പ്രോത്സാഹിപ്പിക്കുന്ന നയമാണ് സര്‍ക്കാറിന്റേത്-മന്ത്രി
Posted on: 03 Sep 2015
കോതമംഗലം: സര്‍ക്കാര്‍ സ്കൂളുകളെന്നോ,എയ്ഡഡ് സ്കൂളുകളെന്നോ സി.ബി.എസ്.ഇ. സ്കൂളുകളെന്നോ വ്യത്യാസമില്ലാതെ എല്ലാത്തരം സ്കൂളുകളേയും പ്രോത്സാഹിപ്പിക്കുന്ന നയമാണ് സര്‍ക്കാറിന്റേതെന്ന് മന്ത്രി പി.കെ.അബ്ദുറബ്ബ് .ഏതുതരം വിദ്യാഭ്യാസമാണ് കുട്ടികള്‍ക്ക് വേണ്ടതെന്ന് തിരഞ്ഞെടുക്കാന്‍ കഴിയണം.മികച്ച പഠനാന്തരീക്ഷം ഒരുക്കുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു. കോതമംഗലം മുനിസിപ്പാലിറ്റി നടത്തിയ പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ പരീക്ഷകളില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥികള്‍ക്കും സ്കൂളുകള്‍ക്കുമുള്ള എക്സലന്‍സ് അവാര്‍ഡുകളും മന്ത്രി വിതരണം ചെയ്തു. ടി.യു.കുരുവിള എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജോയ്സ് ജോര്‍ജ് എം.പി. മുഖ്യപ്രഭാഷണം നടത്തി. ഫാ.മാത്യൂസ് മാളിയേക്കല്‍, ടീന മാത്യു, എ.ജി.ജോര്‍ജ്, ഭാനുമതി രാജു, വി.വി.കുര്യന്, തുടങ്ങിയവര്‍ പ്രസംഗിച്ചു. ചെയര്മാന് കെ.പി.ബാബു സ്വാഗതവും കെന്നഡി പീറ്റര്‍ കൃതജ്ഞതയും പറഞ്ഞു.