എഴുത്തു പരീക്ഷയും അഭിമുഖവും
Posted on: 03 Sep 2015
കൊച്ചി: ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ ഓഡിയോമെട്രിക് അസിസ്റ്റന്റിനെയും സ്പെഷല്‍ ഇന്‍സ്ട്രക്ടര്‍ (ഹിയറിംഗ് ഇംപയേര്‍ഡ്) കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള എഴുത്തു പരീക്ഷയും അഭിമുഖവും 15ന് രാവിലെ 10ന് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ജില്ലാ ഓഫീസില്‍ നടത്തും.
താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിശ്ചിത ഫോറത്തിലുള്ള അപേക്ഷ സപ്തംബര്‍ 10നകം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളുമായി ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കണം.
വിവരങ്ങള്‍ക്ക്:www.arogyakeralam.gov.in സന്ദര്‍ശിക്കുക, ഫോണ്‍: 0484-2354737.