കളക്ടറെ ചുമതലപ്പെടുത്തണമെന്ന് മേയര്‍; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

Posted on: 03 Sep 2015



ഫോര്‍ട്ടുകൊച്ചി-വൈപ്പിന്‍ ഫെറി സര്‍വീസ്


ഫോര്‍ട്ടുകൊച്ചി:
ഫോര്‍ട്ടുകൊച്ചി-വൈപ്പിന്‍ ഫെറിയില്‍ ബോട്ട് സര്‍വീസ് തുടങ്ങുന്നതിന് ദുരന്ത നിവാരണ നിയമമനുസരിച്ച് ബോട്ടുകള്‍ പിടിച്ചെടുത്ത് ഓടിക്കുവാന്‍ ജില്ലാ കളക്ടര്‍ക്ക് ചുമതല നല്‍കണമെന്ന് ആവശ്യപ്പെട്ട് മേയര്‍ ടോണി ചമ്മണി മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.
എട്ടുദിവസം കഴിഞ്ഞിട്ടും സര്‍വീസ് പുനരാരംഭിക്കാനായിട്ടില്ല. സ്റ്റേറ്റ് വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റിനോടും, കിന്‍കോയോടും പകരം സംവിധാനം ഒരുക്കുവാന്‍ ആവശ്യപ്പെട്ടുവെങ്കിലും അവര്‍ നടപടിയെടുക്കുന്നില്ലെന്ന് മേയര്‍ കത്തില്‍ കുറ്റപ്പെടുത്തി.
കരാര്‍ ലംഘനം നടത്തിയതിനാല്‍ നിലവിലുള്ള കരാറുകാരുടെ കരാര്‍ നഗരസഭ റദ്ദ് ചെയ്തിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് യാത്രാ സൗകര്യം ഒരുക്കുവാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് മേയര്‍ കത്തിലൂടെ ആവശ്യപ്പെട്ടു.

More Citizen News - Ernakulam