കൊച്ചുവേളാങ്കണ്ണി പള്ളിയില്‍ ഊട്ടുതിരുനാളിന് കൊടിയേറി
Posted on: 03 Sep 2015
കോതമംഗലം: സബ് സ്റ്റേഷന് പടി കൊച്ചുവേളാങ്കണ്ണി പള്ളിയില്‍ ഊട്ടുതിരുനാളിനും എട്ടുനോമ്പാചരണത്തിനും തുടക്കം കുറിച്ച് വികാരി ഫാ.അല്‍ഫോന്‍സ് ചക്കാലയ്ക്കല്‍ കൊടിയേറ്റി. വ്യാഴാഴ്ച മുതല്‍ 6 വരെ വൈകീട്ട് 4.30ന് കുര്‍ബാനയും,5.30 മുതല്‍ 9.30 വരെ ധ്യാനവും നടക്കും.7 ന് വൈകീട്ട് 4.30ന് ആഘോഷമായ കുര്‍ബാന, പ്രസംഗം, തിരിപ്രദക്ഷിണം എന്നിവ നടക്കും. 8ന് രാവിലെ 9ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന, പ്രദക്ഷിണം, ഊട്ടുനേര്‍ച്ച എന്നിവ ഉണ്ടാകും.